Skip to product information
1 of 2

SOPHIA BOOKS

Anthakarathiludicha Velicham

Anthakarathiludicha Velicham

Regular price Rs. 270.00
Regular price Rs. 300.00 Sale price Rs. 270.00
Sale Sold out
Tax included.

അന്ധകാരത്തിലുദിച്ച വെളിച്ചം 

ക്രിസ്തുമസ് ആത്മീയ ഒരുക്കധ്യാനം 

ഫാ. മാത്യു ചാർത്താക്കുഴിയിൽ

 യേശുക്രിസ്തുവിൻ്റെ ജനനം സർവലോകത്തിനും ഉള്ള സന്തോഷത്തിന്റെ വാർത്തയെന്നാണ് ആട്ടിടയൻമാരോട് ദൈവദൂതൻ പറയുന്നത്. കർത്താവ് നമുക്കു നൽകുന്ന സന്തോഷവും പ്രതീക്ഷയും വെളിച്ചവും ജീവിതത്തിലേക്ക് പകർന്നു നൽകുവാൻ ഈ പുസ്തകം സഹായകരമാകുമെന്ന് ഞാൻ കരുതുന്നു.

+ കർദിനാൾ ബസേലിയോസ് ക്ളീമിസ്

മേജർ ആർച്ചുബിഷപ്പ് - കാതോലിക്കോസ്

മലങ്കര സുറിയാനി കത്തോലിക്കാസഭ

  ഇരുപത്തിയഞ്ച് ദിവസങ്ങളിലായി അവധാനതയോടെ വിശുദ്ധഗ്രന്ഥത്തിൽ അധിഷ്ഠിതമായി എഴുതിയിരിക്കുന്ന ഈ വിചിന്തനങ്ങൾ ക്രിസ്തുവിനോടൊത്ത് സഞ്ചരിക്കാൻ വായനക്കാരനെ ക്ഷണിക്കുന്നു. ക്രിസ്തുമസ് എങ്ങനെയാണ് നമ്മൾ ആഘോഷിക്കേണ്ടതെന്ന് ഈ ഗ്രന്ഥം നമ്മെ ഓർമ്മിപ്പിക്കുന്നു.

റൈറ്റ്.റവ.പി.ഡി.ഡോ.ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ 

മലങ്കര മാർത്തോമ്മ സുറിയാനി സഭ

  മനുഷ്യവർഗ്ഗത്തിനായി വാഗ്ദ്ധാനം ചെയ്യപ്പെട്ട രക്ഷകനെ അതിന്റെ സമ്പൂർണ്ണതയിൽ വെളിപ്പെടുത്തുന്ന ഉജ്ജ്വലകൃതി. ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും ഉപരിയായുള്ള ക്രിസ്തുമസ്സിൻ്റെ ആന്തരാർത്ഥം ലളിതസുന്ദരമായി ഇതിൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. തിരുപ്പിറവിയുടെ ആനന്ദം ഹൃദയത്തിലേറ്റുവാങ്ങാൻ സഹായിക്കുന്ന വിശിഷ്ടഗ്രന്ഥം.

ഷെവലിയർ ബെന്നി പുന്നത്തറ

View full details