IRENE BOOKS
Cherupushpam Adyathmka Sisuthwam Kristhavajeevithathil
Cherupushpam Adyathmka Sisuthwam Kristhavajeevithathil
Couldn't load pickup availability
Share
ചെറുപുഷ്പം
അദ്ധ്യാത്മിക ശിശുത്വം ക്രൈസ്തവ ജീവിതത്തിൽ
ഫാ. ഡോ. ജെയിംസ് മുണ്ടയ്ക്കൽ CST
കർമ്മലാരാമത്തിൻ്റെ മതിലകങ്ങളിൽ ഒരു വിളക്കു മാത്രമായി പ്രകാശിച്ച ലിസ്യൂവിലെ ചെറു പുഷ്പം സഭയുടെ അദ്ധ്യാത്മിക മണ്ഡലത്തിലെ സൂര്യതേജസ്സായി രൂപാന്തരപ്പെട്ടതിൻ്റെ നാൾവഴികൾ ആത്മീയപാഠങ്ങളായി പകർന്നുനൽകുന്ന ഒരു വീശിഷ്ട രചന പ്രകടനപരത യുടെ ആഘോഷത്തിൻ്റെ ഈ ആധുനിക കാലത്ത് സഭയുടെ കാതലായ ദൗത്യത്തിലേക്കൊരു ഉയിർത്തെഴുന്നേൽപ്പിനുള്ള ഉണർത്തുപാട്ടാവുന്നു ചെറുമയുടെ ഈ ചെറുപുഷ്പഗീതം
ലോകം മുഴുവൻ അത്ഭുതത്തോടും ആദരവോടും കൂടി നോക്കിക്കാണുന്ന ഈ വി കൊച്ചു ത്രേസ്യയുടെ ആത്മീയ ഔന്നത്യത്തിൻ്റെ രഹസ്യം എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമായും എന്നാൽ ആധികാരികത അല്പം പോലും നഷ്ട്ടമാകാതെയും അവതരിപ്പിച്ചി രിക്കുകയാണ് 'ആദ്ധ്യാത്മികശിശുത്യം ക്രൈസ്തവജീവിതത്തിൽ എന്ന ഗ്രന്ഥത്തിലൂടെ
മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
കോതമംഗലം രൂപതാദ്ധ്യക്ഷൻ
ചെറുപുഷ്പ ആദ്ധ്യാത്മികതയുടെ അന്തസത്ത തന്നെയായ ആദ്ധ്യാത്മികശിശുത്വത്തെ ക്രൈസ്തവജീവിതത്തിനായി സമർപ്പിക്കുന്ന ഈ ഗ്രന്ഥം ക്രിസ്തുസ്നേഹിതരായ എല്ലാ വർക്കും പ്രചോദനമാകാതിരിക്കില്ല.
റവ. ഫാ. ഡോ. ജോജോ വരകുകാലായിൽ
സുപ്പീരിയർ ജനറൽ
ഈ ഗ്രന്ഥത്തിൽ ബഹു ജെയിംസ് മുണ്ടയ്ക്കലച്ചൻ വി കൊച്ചുത്രേസ്യായുടെ ആദ്ധ്യാത്മിക ശിശുത്വത്തിന്റെ വിവിധ തലങ്ങളെ വളരെ ആഴമേറിയ ബോധ്യത്തിലൂടെ നമ്മുടെ മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നു
റവ. ഫാ. ഫ്രാൻസിസ് ചിറ്റിനപ്പിള്ളി CST
പ്രൊവിൻഷ്യൽ സുപ്പീരിയർ
