Skip to product information
1 of 2

IRENE BOOKS

CHIRAKULLA SWAPNANGAL

CHIRAKULLA SWAPNANGAL

Regular price Rs. 100.00
Regular price Sale price Rs. 100.00
Sale Sold out
Tax included. Shipping calculated at checkout.

ചിറകുളള സ്വപ്നങ്ങൾ

ഷൈനി തോമസ്

"എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർഥിക്കു വിൻ" (1 തെസലോനിക്കാ 5:16-17)

ഇന്ന് ഈ ലോകത്തിൽ വായിച്ചെടുക്കാനും, മനസ്സിലാക്കാനും കഴിയാത്ത ഒന്നാണ് മനുഷ്യൻ്റെ മനസ്സ്. ഓരോ മനുഷ്യൻ്റേയും ജീവിതയാത്രയിൽ, അവർ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ, വഴികാട്ടിയാകേണ്ടത് ദൈവ വചനവും, പരിശുദ്ധ ദിവ്യകാരുണ്യവും ഒപ്പം ആത്മീയതലങ്ങളിലുള്ള പുസ്തകങ്ങളുമാണ്. ജീവിതമാകുന്ന യാത്രയിൽ കടന്നുപോകുന്ന വഴികളി ലും, അനുഭവിക്കുന്ന ദുഃഖങ്ങളിലും ഒരിക്കലും സന്തോഷം കൈവെടിയരുത്. 'ചിറകുള്ള സ്വപ്നങ്ങൾ' എന്ന പുസ്തകത്തിലെ ഓരോ വരികളിലേക്കും ആഴ്ന്നിറങ്ങി ചിന്തിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നത്, ദൈവവും മനു ഷ്യനും തമ്മിലുള്ള ബന്ധവും, പ്രകൃതിയുമായുള്ള ബന്ധവുമാണ്. അനു ദിനജീവിതത്തിൽ നാം അനുഭവിക്കുന്നതും, നേരിടുന്നതുമായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നും, നമ്മുടെ ഉത്തരവാദിത്വങ്ങളും കടമകളും എങ്ങനെ നിർവഹിക്കണമെന്നും അതിലുപരി എല്ലാവർക്കും എല്ലാമായി, ഏവരേയും ഉൾക്കൊള്ളുന്ന ഒരു നല്ല മനസ്സിൻ്റെ ഉടമയായി മാറണമെന്നും ഈ പുസ്തകം ഉദ്ബോധിപ്പിക്കുന്നു

View full details