IRENE BOOKS
DAIVAM (YESHU KRISTHU)ALPHA OMEGA SIDHAANDHAM
DAIVAM (YESHU KRISTHU)ALPHA OMEGA SIDHAANDHAM
Couldn't load pickup availability
Share
ദൈവം (യേശുക്രിസ്തു)
ആൽഫ ഒമേഗ സിദ്ധാന്തം
ആഗോള സുവിശേഷ പ്രഘോഷണ യത്നം
2004-2024
ബ്ര. ജോബിഷ് വി സി വള്ളിക്കാട്ടിൽ
"നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും " (മത്താ 6:33).
യേശു പറഞ്ഞു: "ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട്" (ലൂക്കാ 17:21). എന്നാൽ യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം ലോകത്തിലെ ദൈവരാജ്യത്തിൻ്റെ പ്രതീകം യേശുക്രിസ് തുവിൻറെ സാന്നിധ്യമുള്ള (മത്താ 28:20) ആഗോള ക്രൈസ്തവ സ ഭയാണ്. ഈ സഭയിലെ ഏഴു കൂദാശകൾ സ്വീകരിച്ചുകൊണ്ടാണ് നാം സ്വർഗ്ഗമാകുന്ന യഥാർത്ഥ ദൈവരാജ്യത്തിലേക്കു യാത്രചെയ്യു ന്നത്. ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉറയുള്ള ഉപ്പും ആവാൻ (മത്താ 5:13-14) വിളിക്കപ്പെട്ടവനാണ് ഓരോ ക്രൈസ്തവവിശ്വാസി യും. എന്നിരുന്നാലും ഒരു വ്യക്തിക്ക് ആത്മീയതപോലെതന്നെ പ്രധാനപ്പെട്ടതാണു ഭൗതിക ജീവിതം അഥവാ ഭരണസംവിധാനം. ആയതിനാൽ ആഗോളസഭയുടെയും (മാർപാപ്പയുടെ കീഴിലുള്ള വത്തിക്കാൻ സഭ) ആഗോളരാജ്യങ്ങളുടെ കൂട്ടായ്മയായ ഐക്യരാ ഷ്ട്ര സംഘടനയുടെയും സമന്വയത്തിലൂടെ (UNO + RC = Mankind) മാനവരാശി എന്ന, നീതിയും സത്യവും സമാധാനവും പുരോഗ തിയും പരിപാലിക്കപ്പെടുന്ന ഒരു നൂതന ലോകമാണു ഞാൻ ഈ ചെറിയ പുസ്തകത്തിലൂടെ വിഭാവനം ചെയ്യുന്നത്
