SOPHIA BOOKS
Daivarajyam Sathyathilum Neethiyilum
Daivarajyam Sathyathilum Neethiyilum
Couldn't load pickup availability
Share
ലോകചരിത്രത്തിൽ മൺമറഞ്ഞുപോയ ചിരപുരാതന സംസ്കാരങ്ങളുടെ തകർച്ചയ്ക്കു പിന്നിൽ ആന്തരികതയിൽ തമോഗർത്തങ്ങൾ പോലെ വളർന്നു വന്ന ധാർമികാധഃപതനം കാരണമായി ഭവിച്ചു എന്ന അർണോൾഡ് ടോയിൻബിയുടെ നിരീക്ഷണം കുറിച്ചുകൊണ്ട് ദൈവരാ ജ്യമാകുന്ന സഭ സത്യത്തിലും നീതിയിലും കരുണയിലും പടുത്തുയർത്തപ്പെടണമെന്ന പ്രവാചക ശബ്ദം മുഴങ്ങുകയാണ് ഈ ഗ്രന്ഥത്തിലുടനീളം. വിശുദ്ധ ഗ്രന്ഥത്തിൽ ആദ്യന്തം ഇതൾവിരിയുന്ന സത്യ, നീതി ദർശനങ്ങളെ അവതരിപ്പിച്ചുകൊണ്ട് സഭ ദൈവരാജ്യമാകണമെങ്കിൽ സത്യത്തിൻ്റെ കെടാവിളക്കും നീതിയുടെ നിർഝരിയുമായി മാറണമെന്ന ഉദ്ബോധനമാണ് ഇതിൻ്റെ ഉൾക്കാമ്പ്. ദൈവം കൈവിട്ടു എന്നുതോന്നുന്ന ദൈവഗ്രഹണയാമങ്ങളിൽനിന്ന് മുക്തി നേടാൻ സത്യവും നീതിയും കരുണയും പാലിക്കുക മാത്രമാണ് ഏക പോംവഴി എന്ന ശക്തമായ ഓർമപ്പെടുത്തൽ നല്കുന്നതാണ് ഈ ഗ്രന്ഥം. സുവിശേഷ മൂല്യങ്ങൾ കൈവിട്ട സമൂഹം മിശിഹായാൽ പരിത്യജിക്കപ്പെടുമെന്ന മുന്നറിയിപ്പു നല്കികൊണ്ട് സത്യ നീതി പാതയിൽ ചുവടുറപ്പിക്കാൻ നമ്മെ ആഹ്വാനം ചെയ്യുകയാണ് ലേഖകൻ. വിശുദ്ധരും പുണ്യചരിതരുമായ അനേകം സാക്ഷ്യജീവിതങ്ങളുടെ അനുഭവങ്ങളും പ്രബോധനങ്ങളും ഗ്രന്ഥത്തെ ഈടുറ്റതാക്കുന്നു.
"Daivarajyam Satyathilum Neethiyilum" refers to the observation of Arnold Toynbee that the decline of ancient civilizations was caused by moral decay that grew like dark pits within them. It strongly conveys the message that the Church, which is the Kingdom of God, must be built on truth, justice, and mercy.The central idea of the book is that, as taught in the Bible from beginning to end, the Church must become a light of truth and a stream of justice if it is to truly reflect God’s kingdom. It reminds readers that the only way to overcome moments when God seems distant is to live by truth, justice, and mercy.The book also warns that a society that abandons Gospel values may be rejected by Christ. It encourages readers to firmly walk in the path of truth and justice. The experiences and teachings of many saints and holy people make this work strong and meaningful.
