SOPHIA BOOKS
Devasahayam Pillai
Devasahayam Pillai
Couldn't load pickup availability
Share
സവർണ്ണർ മതംമാറുന്നത് നിയമവിരുദ്ധമായിരുന്ന പഴയ തിരുവിതാംകൂറിൽ രാജകോപത്തെ അവഗണിച്ചുകൊണ്ട് , ക്രിസ്തുവിനുവേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച ദേവസഹായംപിള്ളയുടെ കഥ ആരെയും ആവേശഭരിതരാക്കും . പത്മനാഭപുരം കൊട്ടാരത്തിൻ്റെ കാര്യക്കാരൻ പദവി നഷ്ടപ്പെട്ടിട്ടും തടവറയിൽ ക്രൂരപീഡനങ്ങൾ നേരിടേണ്ടി വന്നിട്ടും അദ്ദേഹം ക്രിസ്തുവിനെ ഉപേക്ഷിച്ചില്ല . കഴുത്തിൽ എരുക്കിൻ പുമാലയിട്ട് പോത്തിൻ്റെ പുറത്തിരുത്തി പരിഹാസരാജാവായി തെരുവീഥികളിലൂടെ കൊണ്ടുനടന്നിട്ടും ദേവസഹായംപിള്ള ക്രിസ്തുവിശ്വാസത്തിൽ ഉറച്ചുനിന്നു . ശരീരം മുഴുവൻ ചാട്ടവാറുകൊണ്ടടിച്ചുപൊട്ടിച്ച് മുറിവുകളിൽ മുളക് അരച്ചുതേച്ച് വെയിലത്തു കിടത്തിയിട്ടും കന്നുകാലികളെ കെട്ടിയിടുന്നതുപോലെ മരത്തിൽ ചങ്ങലകൊണ്ട് ബന്ധിച്ച് പട്ടിണിക്കിട്ടിട്ടും ആ ധീരവിശ്വാസി പതറിയില്ല ഏതൊരു വിശ്വാസിയെയും ആവേശഭരിതനാക്കുന്ന ത്യാഗോജ്ജ്വല കഥ.
The story of "Devasahayam Pillai" is truly inspiring. In the former kingdom of Travancore, where conversion of upper-caste Hindus to Christianity was illegal, he courageously ignored the king’s anger and chose to suffer martyrdom for Christ.Even after losing his position as an official in the palace at Padmanabhapuram Palace and enduring severe torture in prison, he never abandoned his faith in Christ. He was humiliated publicly, made to wear a garland of milkweed flowers, and paraded through the streets on a buffalo as an object of ridicule. Yet he remained firm in his Christian faith.Although he was brutally whipped, had chili paste rubbed into his wounds, was left under the scorching sun, chained to a tree like an animal, and starved, this brave believer never wavered.His life is a powerful story of faith, courage, and sacrifice that can inspire every believer.
