SOPHIA BOOKS
Manpathrangal
Manpathrangal
Couldn't load pickup availability
Share
പുസ്തകപരിചയം
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്കുള്ള രണ്ടാം ലേഖനം നാലാം അധ്യായം ഏഴാം വാക്യത്തിൽ, പരമമായ ശക്തി ദൈവത്തിൻ്റേതാണെന്ന് പറഞ്ഞുവയ്ക്കുന്നു. അതിനായി അപ്പസ്തോലൻ പറയുന്ന ഉപമയാണ് മൺപാത്രത്തിൽ ലഭിച്ച നിധി. തങ്ങളൊക്കെ വെറും മൺപാത്രങ്ങളാണെന്നും പരമമായ ശക്തി - നിധി - ദൈവത്തിൻ്റേതാണെന്നുമാണ് അപ്പസ്തോലൻ പറഞ്ഞുവയ്ക്കുന്നത്.
ഇതാ ഇവിടെ കുറച്ച് മൺപാത്രങ്ങൾ - ഒന്നാം ഭാഗത്തിലെ കുറച്ചു കുറിപ്പുകളുടെ രൂപത്തിൽ. അവയുടെ ഉള്ളടക്കം നിധിയാണെന്ന് പറയുന്നില്ല - നിധിയിലേക്കുള്ള ചവിട്ടുപടികൾ അഥവാ ചൂണ്ടുപ ലകകളായി അവയെ കണ്ടാൽ മതി.
മുകളിൽ സൂചിപ്പിച്ചിരിക്കുന്ന കുറിപ്പുകളെക്കുറിച്ച് ഒരു വാക്ക്:-
"അവരുടെ നാവിൽ എപ്പോഴും അവിടുന്നുണ്ട്; ഹ്യദയത്തിലാകട്ടെ അങ്ങേക്കു സ്ഥാനമില്ല" (ജറെ 12:2).
"ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ, അവരുടെ ഹൃദയം എന്നിൽ നിന്നു വളരെ ദൂരെയാണ്" (മർക്കോ 7:6).
നവീകരണ (Charismatic Renewal) ത്തിലൂടെ നമ്മുടെ വ്യക്തി -കുടുംബ - സമൂഹ ജീവിതത്തിൽ സ്വാഗതാർഹമായ വളരെ അധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. എങ്കിലും പ ലപ്പോഴും നമ്മുടെ പ്രാർത്ഥനകളും ആചാരങ്ങളും ആരാധന കളും ഉപരിപ്ലവമല്ലേ എന്ന് തോന്നിപ്പോകുന്നു. യാന്ത്രികമായ അനുഷ്ഠാനങ്ങളായി അവ മാറുന്നു. പ്രവൃത്തിപഥത്തിലേക്ക് കൊ ണ്ടുവരാത്ത പ്രസംഗങ്ങൾ ഉദ്ദിഷ്ടഫലം പുറപ്പെടുവിക്കുകയില്ലല്ലോ. ഇവി ടെയാണ് മേലുദ്ധരിച്ച വചനങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ പ്രസക്തിയു ണ്ടാകുന്നത്. നാം വെറും അധരസേവക്കാരാണോ എന്ന് ആത്മശോധന ചെയ്യാം വളരെ വർഷങ്ങളായി നാം പലരും നവീകരണത്തിലേക്ക് വന്നിട്ട്. പക്ഷേ, യഥാർത്ഥത്തിൽ നമ്മുടെ ജീവിതങ്ങളെ നവീകരിക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് വേണ്ടത്ര വളർച്ചയില്ലാതെ നാം മുരടിച്ചുപോകുന്നത്? ശരിയായ അർത്ഥത്തിൽ ഒരു retreat (ഒരു തിരിച്ചു പോകൽ അഥവാ തിരിഞ്ഞു നോട്ടം) നമുക്കാവശ്യമാണ്. ഈ ഒരു ചിന്തയാണ് മേൽപറഞ്ഞ കുറിപ്പുകൾ എഴുതാൻ എന്നെപ്രേരിപ്പിച്ചത്.
രണ്ടാം ഭാഗത്തിൽ ഏതാനും ഗാനങ്ങളാണ്. നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന കുറച്ച ഗാനങ്ങൾ. ഉദ്ദേശ്യം ആദ്യം പറഞ്ഞതുതന്നെ ആർക്കെങ്കിലും ഈ പുസ്തകം കുറച്ചെങ്കിലും പ്രയോജനപ്പെട്ടാൽ ഞാൻ കൃതാർത്ഥനായി.
ജോണി ഊക്കൻ
