SOPHIA BOOKS
Prathisandhikalum Vijayamanthrangalum
Prathisandhikalum Vijayamanthrangalum
Couldn't load pickup availability
Share
പ്രതിസന്ധികളും വിജയമന്ത്രങ്ങളും
ജോസഫ് മേലൂക്കാരൻ
ദൈവം നിന്റെ പക്ഷത്തെങ്കിൽ ആരു നിനക്ക് എതിരുനില്ക്കും എന്ന തിരുവചനത്തെ ഓർമ്മപ്പെടുത്തുന്ന ജീവിതകഥയാണ് ഈ പുസ്തകം. ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങൾക്കും പ്രതികൂലങ്ങൾക്കും മുമ്പിൽ വിധിയെ ശപിച്ചും ദൈവത്തെ പഴിച്ചും ജീവിക്കുന്നവർക്കിടയിലാണ് ഗ്രന്ഥകാരൻ ജോസഫ് മേലൂക്കാരൻ വ്യത്യസ്തനാകുന്നത്. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്നും ദൈവത്തിൽ ആശ്രയിക്കുന്നവന് വന് ദൈവത്തിൻ്റെ കാരുണ്യം ലഭിക്കുമെന്നുമുള്ള ആഴമേറിയ ദൈവവിശ്വാസത്താൽ ജീവിതത്തിലെ ജീവിതത്തിലെ ഏതുപ്രശ്നത്തെയും അതി ജീവിക്കാൻ സാധിക്കുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. ദൃഢനിശ്ചയം, ആത്മസമർപ്പണം, സർവോപരി ദൈവവിശ്വാസത്തിൽ അടിയുറച്ച കഠിനാധ്വാനം എന്നിവ ജീവിതവിജയത്തിൻ്റെ അടിസ്ഥാനഘടകങ്ങ ളായി അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. ഇതെല്ലാം തീർച്ചയായും വായനക്കാരെ ചിന്തിപ്പിക്കുകയും മുന്നോട്ടുകുതിക്കാൻ അവർക്കു പ്രചോദനം നല്കുകയും ചെയ്യും
ജസ്റ്റീസ് കുര്യൻ ജോസഫ്
