SOPHIA BOOKS
SAATHAANIKA BANDHANANGALILNINNU MOCHITHARAAKAAN
SAATHAANIKA BANDHANANGALILNINNU MOCHITHARAAKAAN
Couldn't load pickup availability
Share
സാത്താന്റെ പ്രലോഭനങ്ങൾക്കും തടസ്സപ്പെടുത്തലുകൾക്കും എതിരേയുള്ള പോരാട്ടം ക്രിസ്തീയജീവിതത്തിൻ്റെ ഒരു അവിഭാജ്യഘടകമാണ്. ഈ പോരാട്ടത്തിൽ വിജയിക്കുന്നവർക്കു മാത്രമേ സ്വർഗരാജ്യം സ്വന്തമാക്കുവാൻ സാധിക്കുകയുള്ളു. ഈ ആത്മീയപോരാട്ടത്തിൽ വിജയിക്കണമെങ്കിൽ ഓരോ ക്രിസ്തുശിഷ്യനും വളരെ ശ്രദ്ധയോടെ ജീവിക്കേണ്ടതും ജാഗ്രതയോടെ വ്യാപരിക്കേണ്ടതും ആവശ്യമാണ്. അതിനു സാത്താനെക്കുറിച്ചും അവൻ്റെ തന്ത്രങ്ങളെക്കുറിച്ചും അവൻ്റെ പ്രവർത്തനരീതികളെക്കുറിച്ചും വളരെ വിശദമായും വ്യക്തമായും ഓരോ ക്രിസ്ത്യാനിയും അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ സാത്താന്റെ തന്ത്രങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ചു മുന്നേറാൻ അവന് സാധിക്കുകയുള്ളു. ഈ ഒരു അറിവ് സ്വന്തമാക്കുവാൻ എല്ലാവരെയും സഹായിക്കുന്ന ഒന്നാണ് റവ. ഡോ. ജോസ് പുതിയേടത്ത് തയ്യാറാക്കിയിരിക്കുന്ന 'സാത്താനിക ബന്ധനങ്ങളിൽനിന്ന് മോചിതരാകാൻ എന്ന ഈ ഗ്രന്ഥം.
റൈറ്റ് റവ. ഡോ. ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ
ചെയർമാൻ, കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മീഷൻ
