SOPHIA BOOKS
SABHAPITHAKKANMARUDE ADHYATHMIKATHA
SABHAPITHAKKANMARUDE ADHYATHMIKATHA
Couldn't load pickup availability
Share
സഭാപിതാക്കന്മാരുടെ ആദ്ധ്യാത്മികത
ഫാ. പീറ്റർ കൊച്ചാലുങ്കൽ സി.എം.ഐ
ഇരുപത്തിയഞ്ചു സദാപിതാക്കന്മാരുടെ ആദ്ധ്യാത്മികചിന്തകളെപ്പറ്റി നടത്തിയ പഠനമാണ് ഈ ഗ്രന്ഥത്തിലുള്ളത്. ദൈവശാസ്ത്രത്തിലും ആദ്ധ്യാത്മികതയിലും സഭ ഇന്ന് ആദ്യനൂറ്റാണ്ടു കളേക്കാൾ വളരെയേറെ വളർന്നു. സഭാപിതാക്കന്മാരുടെ ആദ്ധ്യാത്മികതയിലേക്കുള്ള ഒരു തീർത്ഥയാത്രയാണി പുസ്തകം. അവരുടെ ആദ്ധ്യാത്മികചിന്തകളെ കണ്ടുപിടിക്കുകയും ഒന്നിച്ച് അവതരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകരചന നടത്തി യിരിക്കുന്നത്. ആ കാലഘട്ടത്തിൽ പിതാക്കന്മാർ വിശ്വാസികളെ എങ്ങനെ ആത്മീയമായി വളരാൻ സഹായിച്ചുവെന്നു ഗ്രന്ഥം ചർച്ചചെയ്യുന്നു. നമുക്കിന്നും സ്വീകരിക്കാവുന്ന ചില പ്രായോഗിക നിർദ്ദേശങ്ങൾ പിതാക്കന്മാർ നൽകുന്നത് ഇതിൽ വിവരിച്ചിട്ടുണ്ട്. പിതാക്കന്മാ രുടെ പ്രബോധനങ്ങളെയും ആദ്ധ്യാത്മികചിന്തകളെയും കൂടുതൽ വായിക്കാനും പഠിക്കാ നും ജീവിതത്തിൽ പ്രായോഗികമാക്കുവാനുമുള്ള ആഗ്രഹം തീർച്ചയായും ഈ പുസ്തകം വായനക്കാരിൽ ജനിപ്പിക്കും. പിതാക്കന്മാരുടെ ആദ്ധ്യാത്മികതയെ പഠിക്കാനുള്ള ഒരു പുസ്തകശാലയായി ഈ ഗ്രന്ഥത്തെ കാണുന്നതിൽ തെറ്റില്ല. ഇത്രയേറെ പിതാക്കന്മാരുടെ ആദ്ധ്യാത്മികചിന്തകളെ മാത്രം ഒന്നിച്ചവതരിപ്പിക്കുന്ന മറ്റൊരു പുസ്തകം ഉള്ളതായി അറി വില്ല. അതാണ് ഈ ഗ്രന്ഥത്തെ അനന്യമാക്കിനിർത്തുന്ന ഒരു പ്രധാന ഘടകം.
